സ്വർഗ്ഗത്തിൻ പ്രിയ പാട്ടുകാരീ,
സ്നേഹത്തിൻ നിറവുള്ള സിസിലി,
ദേവാലയ സംഗീത മധ്യസ്ഥേ
നിൻ സവിധേ അണയുന്നു, നിൻ ഗീതികൾ പാടുന്നു
സിസിലീ... സിസിലീ....
നിൻ പ്രിയരാം ഈ ദാസരിൽ അനവരതം വർഷിക്കൂ...
നിൻ സ്നേഹ പ്രാർത്ഥനാ മഞ്ജരികൾ....
മരണത്തിൻ വക്ത്രത്തിൽ പോലും,
മനസ്സിൻ്റെ ധൈര്യം കൈവിടാതെ,
ദൈവത്തിൻ സ്തുതികൾ നീ ആലപിച്ചു,
ദൈവേഷ്ടമങ്ങനെ നിറവേറ്റി നീ!
ദൈവേഷ്ടമങ്ങനെ നിറവേറ്റി നീ!
നിൻ സവിധേ അണയുന്നു, നിൻ ഗീതികൾ പാടുന്നു
സിസിലീ... സിസിലീ....
നിൻ പ്രിയരാം ഈ ദാസരിൽ അനവരതം വർഷിക്കൂ...
നിൻ സ്നേഹ പ്രാർത്ഥനാ മഞ്ജരികൾ..
സഹനത്തിൻ തീച്ചൂളയിൽ എന്നും,
വിശ്വാസം തകരാതെ സൂക്ഷിച്ചു നീ,
ദൈവ സ്നേഹത്തിൻ്റെ പൊൻ വിളക്കായി,
ഭൂമിയിൽ എങ്ങും പ്രകാശിച്ചു നീ!
ഭൂമിയിൽ എങ്ങും പ്രകാശിച്ചു നീ!
നിൻ സവിധേ അണയുന്നു, നിൻ ഗീതികൾ പാടുന്നു
സിസിലീ... സിസിലീ....
നിൻ പ്രിയരാം ഈ ദാസരിൽ അനവരതം വർഷിക്കൂ...
നിൻ സ്നേഹ പ്രാർത്ഥനാ മഞ്ജരികൾ..
ഞങ്ങൾക്കായ് എന്നെന്നും പ്രാർത്ഥിക്കണേ,
വിശുദ്ധയാം സിസിലി പ്രാർത്ഥിക്കണേ!
ദൈവത്തിൻ സ്തുതികൾ ആലപിക്കാൻ,
ഞങ്ങൾ, ക്രിസ്തു സ്നേഹത്തിൽ വളർന്നിടുവാൻ,
ഞങ്ങൾക്കു തുണയേകിടേണമേ സിസിലി,
ദേവാലയ സംഗീത മധ്യസ്ഥയെ!
ദേവാലയ സംഗീത മധ്യസ്ഥയെ!
നിൻ സവിധേ അണയുന്നു, നിൻ ഗീതികൾ പാടുന്നു
സിസിലീ... സിസിലീ....
നിൻ പ്രിയരാം ഈ ദാസരിൽ അനവരതം വർഷിക്കൂ...
നിൻ സ്നേഹ പ്രാർത്ഥനാ മഞ്ജരികൾ..
ഞങ്ങൾക്കായ് എന്നെന്നും പ്രാർത്ഥിക്കണേ,
വിശുദ്ധയാം സിസിലി പ്രാർത്ഥിക്കണേ!
#StCecilia #MalayalamDevotional #ChristianDevotionalSongs #PatronSaintOfMusic #CatholicSongsMalayalam #MalayalamChristianMusic #SaintCeciliaFeast #SyroMalabarCatholic #KeralaCatholics #SacredMusicMalayalam #MalayalamGospel #StCeciliaPrayForUs #CatholicDevotional #FaithInMusic #CeciliaDevotional



