Sunday, May 1, 2022

വി. ഫിലിപ്പോസ് അപ്പസ്തോലനോടുള്ള പ്രാർത്ഥനാ ഗാനം



ധീരനാം അപ്പസ്തോലാ,
ഫീലിപ്പോസ് പുണ്യതാതാ,
വാഴ്ത്തുന്നു ഞങ്ങളെന്നും,
ശുദ്ധമാം അങ്ങേ നാമം.

തന്നെ അനുഗമിക്കാൻ,
ക്രിസ്തുവിൻ വാക്കുകേട്ട്,
ബെഥ്സേദായിൽ നിന്നും നീ,
യേശുവേ പിന്തുടർന്നു.

നഥാനിയേലിനോടായ്,
യേശുവേ പിഞ്ചെല്ലുവാൻ,
സ്നേഹത്തോടെ ക്ഷണിച്ചു,
ശിഷ്യർക്ക് മാതൃകയായ്.

യേശുവേ കണ്ടീടുവാൻ,
ഗ്രീക്കുകാർ വന്നപ്പോൾ നീ,
യേശുവിലേക്കവരെ,
സ്നേഹത്തോടെ നയിച്ചു.

ദൈവ പിതാവിലെത്താൻ,
തീവ്രമായ് ആഗ്രഹിച്ചു,
യേശുവിൽ പക്കൽ ചെന്നു,
പ്രാർത്ഥനാ പൂർവ്വം താതൻ.

"എന്നെ കണ്ടീടുന്നവൻ,
പിതാവിനെയും കാണ്മൂ",
സ്നേഹത്തോടെ മൊഴിഞ്ഞു,
കർത്താവാം യേശു നാഥൻ.

പാട്ടു കേൾക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം