കൃതജ്ഞതാപൂർവ്വം വരുന്നു ഞങ്ങൾ,
കനിവോടെ ഞങ്ങൾക്കായ് നീ ചൊരിഞ്ഞ,
കൃപകൾക്ക് സാദരം നന്ദിയേകാൻ.
(കോറസ്)
നന്ദി ചൊല്ലീടുന്നു നാഥാ,
ജൂബിലി വർഷത്തിൽ ഞങ്ങൾ,
നിൻ ദിവ്യ സ്നേഹത്തിൻ മുമ്പിൽ,
സാദരം ഞങ്ങളെ നൽകീടുന്നു.
1. ഇടവക നല്ലൊരു കുടുംബമായി,
ഇടയനാം നാഥന്റെ കൂടെയായി,
ഇരുളിന്റെ ദീർഘമാം പാതയതിൽ,
ഇടറാതെ നീങ്ങുവാൻ തുണയ്ക്ക നാഥാ.
2. സുവിശേഷ പാതയിൽ ചരിച്ചിടുവാൻ,
സോദര സ്നേഹത്തിൽ മുന്നേറുവാൻ,
സാക്ഷ്യമായി ജീവിതം മാറ്റീടുവാൻ,
സ്നേഹ താതാ ഞങ്ങളിൽ നീ കനിയൂ.
(കാക്കവയൽ സെന്റ് അൽഫോൻസാ ഇടവകയുടെ രജത ജൂബിലിയോടനുബന്ധിച്ച് രചിച്ച ജൂബിലി ഗാനം)