Wednesday, August 10, 2011

In Loving Memory


ജീവിതത്തിലെ ഏറ്റവും ഉറപ്പായ യാദാര്‍ത്ഥ്യം 'മരണം'...
എന്നാല്‍ മരണത്തെക്കാള്‍ ഉറപ്പില്ലാത്ത മറ്റൊരു കാര്യം ഇല്ലതാനും!!
എത്ര അപ്രതീക്ഷിതമായാണ് ചിലരൊക്കെ നമ്മില്‍ നിന്നും വേര്‍പെട്ടുപോകുന്നത്!
അറക്കപറമ്പില്‍ അച്ചനും അങ്ങനെ ആയിരുന്നു...
അപ്രതീക്ഷിതമായ ഒരു വേര്‍പാട്‌!!!
അച്ചനെപറ്റി മധുരമുള്ള ഏറെ ഓര്‍മ്മകള്‍ മനസ്സിലുണ്ട്...
അതിലൊന്ന് ഞങ്ങള്‍ ഒരുമിച്ചു നടത്തിയ ഒരു യാത്രയാണ്.
എന്‍റെ പൌരോഹിത്യത്തിന്റെ ആദ്യദിനങ്ങളിലൊന്നില്‍ ആയിരുന്നു അത്
വയനാട്ടിലേക്ക്.. രാജേഷും ഷെനിഷും, ജോസഫും, ഞാനും പിന്നെ അച്ചനും.
എന്‍റെ പൌരോഹിത്യ സ്വീകരണത്തിന്റെ ആഘോഷമായിരുന്നു അത്.
വഴിയില്‍ ഏതോ ഒരു വലിയ ഹോട്ടലില്‍ കയറിയിട്ട്
അവിടെയുള്ള ഏറ്റവും വിശിഷ്ടമായത്‌ മാത്രം വാങ്ങി മുന്നില്‍ നിരത്തി
അച്ചനൊന്നും കഴിച്ചില്ല ... കഴിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കുക മാത്രം..
അത് ഇപ്പോഴും അങ്ങനെ തന്നെ ആയിരുന്നു താനും.
തിരികെ പോരും വഴി ഒരു വലിയ വാച്ചുകടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി
അവിടെയുള്ളതില്‍ ഏറ്റവും വിലകൂടിയ
സ്വര്‍ണ ചെയിനുള്ള ഒരു വാച്ചു എനിക്ക് വാങ്ങിത്തന്നു.
പൌരോഹിത്യ സ്വീകരണത്തിന് എനിക്കുള്ള സമ്മാനം.
കൊടുക്കുന്നതില്‍ ഇതുപോലെ സന്തോഷം കണ്ടെത്തുന്ന
മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല.
ആ ചിരി ഒരിക്കലും മായാതെ മനസ്സില്‍ നില്‍ക്കുന്നു....

Friday, August 5, 2011

സൗഹൃദം ഒരു മഴവില്ലു പോലെ

സൗഹൃദം ഒരു മഴവില്ലു പോലെ...
അലറിപ്പെയ്യുന്ന മഴയ്ക്കൊടുവില്‍
ആകാശത്തില്‍ പതിക്കുന്ന സൂര്യവെളിച്ചം 
മനോഹരമായ മഴവില്ലു സൃഷ്ടിക്കും..
ജീവിതത്തിലെ കണ്ണുനീര്‍മഴകളില്‍
സൌഹൃദത്തിന്റെ സൂര്യവെളിച്ചം സൃഷ്ടിക്കും ...
മനോഹരമായ വിബ്ജിയോര്‍
പ്രതീക്ഷയുടെ പ്രതീകമെന്നപോലെ.
വയലറ്റ് .. യോജിപ്പിന്റെ, ഐക്യത്തിന്റെ പ്രതീകമാണത്‌..
സൗഹൃദം ഹൃദയങ്ങള്‍ തമ്മിലുള്ള യോജിപ്പല്ലാതെ മറ്റെന്താണ് .
ഇന്‍ഡിഗോ .. ശാന്തതയുടെ, നിശ്ശബ്തതയുടെ പ്രതീകം...
ജീവിതത്തെ എത്രമാത്രം ശാന്തമാക്കും സൌഹൃദങ്ങള്‍ .
നീല.. കടലിന്റെ നിറം പിന്നെ ശാന്തമായ ആകാശത്തിന്റെയും...
സൗഹൃദം കടല്‍ പോലെ അഗാധം.. ആകാശം പോലെ വിശാലവും.
പച്ച.. സമൃദ്ധിയുടെ നിറം പ്രതീക്ഷയുടെയും...
ജീവിതത്തെ സമൃദ്ധിയുടെ, പ്രതീക്ഷയുടെ ഉത്സവമാക്കും സൌഹൃദങ്ങള്‍ .
മഞ്ഞ സന്തോഷത്തിന്റെ നിറമാണ് ...
യഥാര്‍ത്ഥ സൌഹൃദങ്ങള്‍ തരുന്ന സന്തോഷത്തേക്കാള്‍ വലുത് മറ്റെന്തുണ്ട് .
ഓറഞ്ച് ... തീയുടെ നിറം .. ആഘോഷത്തിന്റെയും...
തീ പോലെ ജ്വലിപ്പിക്കും ജീവിതത്തെ സൌഹൃദങ്ങള്‍ .
ചുവപ്പ്... ചോരയുടെ നിറം സ്നേഹത്തിന്റെയും...
സ്നേഹത്തിന്റെ പര്യായം തന്നെ സൌഹൃദങ്ങള്‍ .
ജീവിതത്തില്‍ മഴവില്ലുതീര്‍ക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക് ...
സൌഹൃദ ദിനാശംസകള്‍ !!!