മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറം
ഒരു മിഥുന രാവിന്‍റെ നിര്‍വൃതിയില്‍
ഏതോ ഏകാന്ത വൃക്ഷത്തിന്‍റെ ഉണങ്ങിയ കൊമ്പില്‍
ഒറ്റയ്ക്കിരുന്നൊരു രാപ്പാടി പാടുമ്പോള്‍
ഒരു ചെറുചിരി പോലെ
കരുണാപ്രവാഹം പോലെ
രാത്രിമഴ പെയ്യുമ്പോള്‍
ജീവന്‍ മുറിഞ്ഞു
ഒരു ജീവനില്‍ നിന്ന് വേറൊരു ജീവനുണ്ടായി
ഞാന്‍ ജനിച്ചു
അപ്പോള്‍ അകലെയെവിടെയോ ഒരു കുട്ടി
ആരും ഇതുവരെ പറയാത്തൊരു കഥ പറയാന്‍
അമ്മയെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു
അമ്മ കഥ പറഞ്ഞു തുടങ്ങി
ആ കഥയ്ക്ക് മുപ്പത്തിയഞ്ചു വയസ്സായി
No comments:
Post a Comment
You are Welcome to Comment