2021 മുതൽ 2024 വരെ നടന്ന സിനിഡാറ്റിയെ പറ്റിയുള്ള സിനഡിന്റെ അന്തിമരേഖയുടെ പശ്ചാത്തലത്തിൽ ഈ സീനഡാത്മകത എങ്ങനെ കുടുംബങ്ങളിൽ പ്രാവർത്തികമാക്കാം എന്ന് ചിന്തിക്കുന്നത് ഉചിതമാണ്. പങ്കാളിത്ത സ്വഭാവമുള്ള സഭ: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത ദൗത്യം എന്നീ വിഷയങ്ങൾ ആയിരുന്നല്ലോ ഈ സിനഡിന്റെ കേന്ദ്ര ചിന്താവിഷയങ്ങൾ . അതിന്റെ ഭാഗമായി ഈ സിനഡാത്മകത കൈവരിക്കാൻ കുടുംബങ്ങൾ എങ്ങനെ ആയിരിക്കണം എന്നതിനെപ്പറ്റിയുള്ള ചർച്ചകളും സജീവമായിരുന്നു. ഈ സാഹചര്യത്തിൽ കുടുംബം, ഹ്രസ്വരൂപത്തിൽ ഉള്ള സഭ അഥവാ ഗാർഹിക സഭ എന്ന നിലയിൽ ഈ 'സിനഡ്' സ്വഭാവം എങ്ങനെ പ്രകടമാക്കണം എന്ന് ചിന്തിക്കുന്നത് അനുപേക്ഷണീയമാണ്.
കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം
പരിശുദ്ധാത്മാവിനാൽ നിറഞ്ഞ സഭയിൽ കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത ദൗത്യത്തിന്റെ കാര്യക്ഷമമായ നിർവഹണം എന്നിവ ഉണ്ടാകണമെന്ന് ഈ സിനഡിലൂടെ മാർപാപ്പ ഓർമ്മപ്പെടുത്തുകയാണ്. ഈ മൂന്നു ഘടകങ്ങളും ഉണ്ടാവുക എന്നത് ഗാർഹിക സഭയായ കുടുംബങ്ങളുടെയും അനിവാര്യതയാണ്.
കൂട്ടായ്മ എന്ന പദംകൊണ്ട് അർത്ഥമാക്കുന്നത് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ഐക്യത്തിൽ ഒന്നായിരിക്കുന്ന ജനമെന്നാണ്. അതായത്, ത്രീത്വത്തിന്റെ സ്നേഹത്തിലുള്ള ഐക്യം പോലെ കുടുംബാംഗങ്ങൾ സ്നേഹത്തിൽ ഐക്യപ്പെടാൻ കഴിയുക എന്നത് ക്രിസ്തീയ കുടുംബങ്ങളുടെ അടിസ്ഥാനപരമായ ദൗത്യമാണ്. ഓരോ വ്യക്തിയും വ്യത്യസ്തതകൾ ഉള്ളവർ തന്നെയാണ്. എന്നാൽ എന്നാൽ ഈ വ്യത്യസ്തതകൾക്ക് എല്ലാം ഉപരി സ്നേഹത്തിൽ ഒന്നാകാൻ ദമ്പതികൾക്കും അവരുടെ മക്കൾക്കും സാധിക്കുമ്പോൾ ഗാർഹിക സഭയെന്ന നിലയിൽ കുടുംബങ്ങൾ ത്രീത്വത്തിന്റെ സമാനതയിലേക്ക് വളരും.
പരിശുദ്ധാത്മാവിൽ നിന്ന് തങ്ങൾ ഓരോരുത്തരും സ്വീകരിച്ച ദാനങ്ങളിലൂടെ പരസ്പരം ശുശ്രൂഷിക്കാൻ ഓരോ കുടുംബാംഗങ്ങളും യോഗ്യരാക്കപ്പെടുകയും വിളിക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്ന വസ്തുതയിലാണ് പങ്കാളിത്തം അടിസ്ഥാനപെട്ടിരിക്കുന്നത്. കുടുംബങ്ങളിൽ എടുക്കപ്പെടുന്ന തീരുമാനങ്ങളിൽ ദൈവത്തിന്റെ ഇഷ്ടത്തോട് അനുരൂപപ്പെടുന്നതിനും, പരസ്പരം ശ്രവിക്കാനും വിശകലനം ചെയ്യാനും സംവദിക്കാനും വിവേചിക്കാനും ഉപദേശം നൽകാനും സ്വീകരിക്കാനും കുടുംബം ഒരുമിച്ച് അതിന്റെ അംഗങ്ങളുടെ വൈവിധ്യത്തിലും സ്വാതന്ത്ര്യത്തിലും സമ്പന്നതയിലും വിളിക്കപ്പെട്ടിരിക്കുന്നു. ഈ തീരുമാനങ്ങളിൽ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗത്തിന്റെ സാന്നിധ്യം കൂടി ഉണ്ടാകുമ്പോഴാണ് പങ്കാളിത്ത സ്വഭാവം അതിന്റെ പൂർണ്ണതയിൽ സംജാതമാവുക.
സഭ നിലകൊള്ളുന്നത് സുവിശേഷവൽക്കരണത്തിനു വേണ്ടിയാണ്. മനുഷ്യകുടുംബത്തിന്റെ മുഴുവൻ മധ്യത്തിൽ ദൈവത്തിന്റെ സ്നേഹത്തിന് സാക്ഷ്യം വഹിക്കുക എന്നതാണ് നമ്മുടെ പ്രേഷിത ദൗത്യം. ഗാർഹിക സഭയായ കുടുംബത്തിന്റെയും ദൗത്യം മറ്റൊന്നല്ല. സുവിശേഷത്തിന് സവിശേഷമായ സാക്ഷ്യം നൽകാൻ ഓരോ കുടുംബങ്ങൾക്കും കഴിയും. ഇത്തരത്തിൽ ദൈവരാജ്യത്തിന്റെ വരവിനായുള്ള ശുശ്രൂഷയിലെ പുളിമാവ് എന്ന നിലയിൽ കുടുംബങ്ങൾ കൂടുതൽ ഫലപ്രദമായി സുവിശേഷവത്കരണം ദൗത്യം പൂർത്തിയാക്കുക എന്നതിനുള്ള വഴിയാണ് സിനഡാത്മകത. ദമ്പതികളുടെ മാതൃകാപരമായ ജീവിതം, മക്കളുടെ കാര്യക്ഷമമായ വിശ്വാസപരിശീലനം, കുടുംബാംഗങ്ങൾ ഒന്നിച്ചു ചെയ്യുന്ന ഉപവി പ്രവർത്തനങ്ങൾ, സ്നേഹത്തിൽ അധിഷ്ഠിതമായ അയൽപക്ക ബന്ധങ്ങൾ, സാമൂഹിക സാംസ്കാരിക മേഖലകളിലെ ഇടപെടലുകൾ എന്നിവയൊക്കെ ഈ പ്രേഷിത ദൗത്യത്തിന്റെ പൂർത്തീകരണമാണ്.
കുടുംബങ്ങളുടെ ദൗത്യം
വിവാഹമെന്ന കൂദാശ അതു സ്വീകരിക്കുന്ന വ്യക്തികളെ വ്യതിരിക്തമായ ഒരു ദൗത്യം ഏൽപ്പിക്കുന്നുണ്ട്, അത് ഒരേ സമയം, കുടുംബ ജീവിതത്തിന്റെ മഹത്വം സൂക്ഷിക്കുക , സഭാഗാത്രത്തെ കെട്ടിപ്പടുക്കുക, സമൂഹത്തോട് പ്രതിബദ്ധത ഉണ്ടാവുക എന്നീ ദൗത്യങ്ങളാണ്. പ്രത്യേകിച്ചും, സമീപ വർഷങ്ങളിൽ, കുടുംബങ്ങളുടെ അജപാലന പരിപാലനത്തിൻ്റെ കാര്യത്തിൽ, കുടുംബങ്ങൾ തന്നെ സജീവ പങ്കാളികളാണെന്നും നിഷ്ക്രിയ സ്വീകർത്താക്കളല്ലെന്നും അവബോധം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മാർപാപ്പമാരുടെ വിവിധ പ്രബോധനങ്ങളിലും സഭയുടെ വിവിധ രേഖകളിലും ഇക്കാര്യം ആവർത്തിച്ചാവർത്തിച്ച് സഭ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണത്താൽ, സഭാ സ്ഥാപനങ്ങളുടെ സഹായത്തോടെ, കുട്ടികളുടെയും യുവാക്കളുടെയും പരിശീലനവുമായി ബന്ധപ്പെട്ട് കുടുംബങ്ങൾ ഒത്തുചേരുകയും പരസ്പരം സഹകരിക്കുകയും ചെയ്യണം.
(സിനിഡാറ്റിയെ പറ്റിയുള്ള സിനഡിന്റെ അന്തിമരേഖ, 64).

വിവാഹത്തെയും ലൈംഗികതയെയും സംബന്ധിക്കുന്ന ക്രിസ്തീയ ധാർമികതയോട് വിശ്വസ്തത പുലർത്തി, ദൈവം അവരെ ഏൽപ്പിച്ചിട്ടുള്ള ഈ വലിയ ഉത്തരവാദിത്വം നിർവഹിക്കാൻ സിനഡ് എല്ലാ കുടുംബ ജീവിതക്കാരെയും ആഹ്വാനം ചെയ്യുന്നുണ്ട്; ഒപ്പം തന്നെ അവർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
മിഷനറി രൂപീകരണം
മാമോദിസ സ്വീകരിക്കുന്ന ഓരോ വ്യക്തിയും തന്റെ ക്രൈസ്തവജീവിതം ആരംഭിക്കുന്നത് വിശ്വാസപ്രഘോഷണം ദൗത്യം സ്വീകരിച്ചു കൊണ്ടു തന്നെയാണ്; കാരണം മാമോദിസയിലൂടെ പരിശുദ്ധാത്മാവിനാൽ ഓരോ വ്യക്തിയും ഈ മിഷനറി ദൗത്യം ഏറ്റെടുക്കുന്നു. ഓരോ വ്യക്തിയുടെയും വിശ്വാസ യാത്രയിൽ, ദൈവവുമായുള്ള അവരുടെ ബന്ധം വളർത്തിയെടുക്കുന്നതിനും വിശ്വാസത്തിൽ ആഴപ്പെടുന്നതിനും സഭയുടെ കൂട്ടായ്മയിൽ നിരവധി ആളുകൾ അവരെ സഹായിക്കുന്നു: മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, ജ്ഞാനസ്നാന മാതാപിതാക്കൾ, വിശ്വാസ പരിശീലകർ, അധ്യാപകർ, പുരോഹിതന്മാർ, സമർപ്പിതർ എന്നിങ്ങനെ ധാരാളം ആളുകൾ. അത് ഓരോ വ്യക്തിയിലും നിരന്തരമായ പരിവർത്തനം ആവശ്യപ്പെടുന്നു; "ക്രിസ്തുവിൻ്റെ പൂർണ്ണതയുടെ അളവോളം" സ്നേഹത്തിൽ വളരുകയും (എഫേ. 4:13) വിശ്വാസത്തിൻ്റെ ജീവനുള്ളതും സന്തോഷകരവുമായ ഒരു സാക്ഷ്യത്തിനായി ആത്മാവിൻ്റെ വരങ്ങൾക്കായി തുറന്നിരിക്കുകയും ചെയ്യുന്നു. ഓരോ വ്യക്തിയുടെയും ഈ മിഷനറി പരിശീലനത്തിൽ കുടുംബങ്ങൾക്കുള്ള സ്ഥാനം വളരെ വ്യക്തമായി ഈ സിനഡ് ഊന്നിപ്പറയുന്നുണ്ട്. (സിനിഡാറ്റിയെ പറ്റിയുള്ള സിനഡിന്റെ അന്തിമരേഖ, 142).
ചുരുക്കത്തിൽ, മൂന്നാം സഹസ്രാബ്ദത്തിലെ സഭ ഒരു സിനഡാത്മക സഭ ആയിരിക്കണം എന്ന ലക്ഷ്യത്തോടെ നാം മുന്നോട്ട് നീങ്ങുമ്പോൾ ആ ലക്ഷ്യത്തിലേക്ക് അടിസ്ഥാനപരമായി നമ്മുടെ കുടുംബങ്ങളും വളരേണ്ടതുണ്ട്.

Very inspiring article.
ReplyDelete