
സ്വർഗീയ സ്നേഹത്തിൻ പനിനീർ സുഗന്ധം (നീ)
പുണ്യ പുരോഹിതാ ഫിലിപ് നേരി
നർമ്മത്തിൻ തൂവലാൽ തൊട്ടുണർത്തി
ദൈവത്തിൻ സ്നേഹം നീ പകർന്നു.
(കോറസ്)
സന്തോഷത്തിന്റെ പ്രവാചകനേ
കാരുണ്യത്തിന്റെ പ്രചാരകനേ
സ്നേഹത്തിൻ പാതയിൽ കൂടെ നടക്കുവാൻ,
മക്കൾക്കായി എന്നും നീ പ്രാർത്ഥിക്കണേ
യേശുവിനെപ്പോലെ നന്മകൾ ചെയ്തു നീ,
റോമിൻ തെരുവുകളിൽ (തെരുവിൽ) നടന്നു നീങ്ങി,
കുരുന്നുകൾക്കൊപ്പം കളിച്ചും ചിരിച്ചും,
ഹൃദയത്തിൽ ദൈവത്തിൻ സ്നേഹമൊഴുക്കി.
ഓറത്തോറിയോ തൻ സംഗീത ധാരയിൽ,
ആത്മാവിൻ പ്രാർത്ഥന നീ ഉയർത്തി.
യുവത്വത്തിൻ പാതയിൽ വെളിച്ചം പകർന്നു നീ,
ദൈവത്തിൻ സ്നേഹം മനസ്സിൽ നിറച്ചു.
കുഞ്ഞുങ്ങൾ സ്നേഹത്തിൻ സാക്ഷികൾ ആകുവാൻ
നന്മതൻ വീഥിയിൽ നീങ്ങിടുവാൻ
കുഞ്ഞു മനസ്സുമായി കരുണയോടെ
നന്നായവരെ നീ ചേർത്തണച്ചു
ചെറുപുഞ്ചിരിയിൽ ദൈവികാനന്ദം,
ഓരോ മൊഴിയും സ്നേഹത്തിൻ മന്ത്രം.
സമർപ്പിത ജീവിതം ദൈവത്തിൻ വഴിയിൽ,
വിശുദ്ധിയായ് മാറ്റി നീ ഫിലിപ് നേരി.
No comments:
Post a Comment
You are Welcome to Comment