ഈശോയ്ക്ക് പ്രിയമുള്ള റോസാപ്പൂവേ
സ്വർഗീയ തോട്ടത്തിൽ സൗരഭ്യമേ കുഞ്ഞുമനസ്സുള്ള കൊച്ചുത്രേസ്യാ
പാടുന്നു ഞങ്ങൾ നിൻ കീർത്തനങ്ങൾ
(കോറസ്)
പ്രേഷിത മധ്യസ്ഥ കൊച്ചുത്രേസ്യാ
പ്രേക്ഷിത ചൈതന്യത്താൽ നിറയാൻ
ഞങ്ങൾക്കായി എന്നും നീ പ്രാർത്ഥിക്കണേ
സ്വർഗ്ഗത്തിലെത്താൻ വഴി തേടും ഞങ്ങളെ
സ്നേഹത്തിൻ പാത (കുറുക്കു വഴി) പഠിപ്പിച്ചു നീ
സത്യവും ജീവനും പാതയും ആയോനെ
സ്വന്തമാക്കാൻ ഞങ്ങൾക്ക് (മക്കൾക്ക്) മാതൃകയായ്
ഞങ്ങളും പ്രാർത്ഥനയിൽ വളരാൻ
ഹൃദയത്തിൽ എളിമ തളിർത്തിടുവാൻ
സോദര സ്നേഹത്തിൽ മുന്നേറുവാൻ
ഞങ്ങൾക്കായി മധ്യസ്ഥേ പ്രാർത്ഥിക്കണേ
ഞങ്ങൾക്കായി എന്നും നീ പ്രാർത്ഥിക്കണേ
സ്വർഗ്ഗത്തിലെത്താൻ വഴി തേടും ഞങ്ങളെ
സ്നേഹത്തിൻ പാത (കുറുക്കു വഴി) പഠിപ്പിച്ചു നീ
സത്യവും ജീവനും പാതയും ആയോനെ
സ്വന്തമാക്കാൻ ഞങ്ങൾക്ക് (മക്കൾക്ക്) മാതൃകയായ്
ഞങ്ങളും പ്രാർത്ഥനയിൽ വളരാൻ
ഹൃദയത്തിൽ എളിമ തളിർത്തിടുവാൻ
സോദര സ്നേഹത്തിൽ മുന്നേറുവാൻ
ഞങ്ങൾക്കായി മധ്യസ്ഥേ പ്രാർത്ഥിക്കണേ
No comments:
Post a Comment
You are Welcome to Comment