Friday, April 12, 2013

A Conversation between Twins in their Mother's Womb (പ്രസവാനന്തര ജീവിതമോ?)

A Facebook friend of mine sent me this conversation, and I must pass it on.
It is a Conversation between Twins in their Mother's Womb: 



"Say, do you actually believe in life after birth?" the one twin asks.


"Yes, definitely! Inside we grow and are prepared for what will come outside", answered the other twin.


"I believe that’s nonsense!" says the first. "There can't be life after birth – what is that supposed to look like?"


"I don't exactly know either. But there will certainly be much more light than in here. And maybe we will be walking about and eat with our mouths?"


"I've never heard such nonsense! Eating with the mouth? What a crazy idea. There is the umbilical cord that nourishes us. And how do you want to walk about? The umbilical cord is much too short."


"I am sure it is possible. It’s just that everything will be a little bit different."


"You are crazy! Nobody ever came back after birth. Life is over with birth. That's it."


"I admit that nobody knows what life after birth will look like. But I do know that we will see our mother then, and that she will take care of us."


"Mother?! But you don't believe in a mother, do you? Where is she?"


"She is here, all around us. We are and we live within her and through her. Without her we couldn't exist at all!"


"Nonsense! I’ve never sensed a mother; therefore, she doesn’t exist."


"Yet, sometimes, when we are very quiet you can hear her sing, or feel how she caresses our world."


- author unkown


Here is a Malayalam version of this conversation


ഒരു അമ്മയുടെ ഗർഭപാത്രത്തിൽ രണ്ടു കുഞ്ഞുങ്ങൾ വളരുന്നുണ്ടായിരുന്നു. പൂർണ വളർച്ചയെത്താറായ നാളിൽ ഒരു കുഞ്ഞ് മറ്റേ കുഞ്ഞിനോടു ചോദിച്ചു:
"നീ പ്രസവാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നുവോ?"

മറ്റേ കുഞ്ഞ് മറുപടി പറഞ്ഞു:
"തീർച്ചയായും, പ്രസവത്തോടെ ഒരു പുതിയ ജീവിതം ഉണ്ടായിരിക്കും.അതിനായി നമ്മെ ഒരുക്കി എടുക്കുന്നതിന് ആയിരിക്കാം നാമിപ്പോൾ ഇവിടെ, ഈ ഗർഭ പാത്രത്തിൽ കഴിയുന്നത്‌." 

വിഡ്ഢിത്തം! ശുദ്ധ വിഡ്ഢിത്തം! പ്രസവശേഷം ഒരു ജീവിതം ഇല്ല. ഉണ്ടെങ്കിൽ എന്തായിരിക്കും ആ ജീവിതം?"

"എനിക്കറിയില്ല, പക്ഷേ എനിക്ക് തോന്നുന്നു, ഇവിടെ ഉള്ളതിനേക്കാൾ വെളിച്ചം നാം ഇനി ചെല്ലുന്നിടത്ത് ഉണ്ടായിരിക്കും.ഒരുപക്ഷേ ഈ പിഞ്ചു കാലുകൾ കൊണ്ട് നാം അവിടെ നടക്കും; വായകൊണ്ട് ഭക്ഷിക്കും".

"ഇത് വെറും അസംബന്ധമാണ്. ഈ കാലുകൾ കൊണ്ട് നടക്കുക സാധ്യമല്ല; മാത്രമല്ല വായ കൊണ്ട് ഭക്ഷണം കഴിക്കാനും സാധ്യമല്ല. വെറും വിഡ്ഢിത്തം! പൊക്കിൾകൊടിയാണ് നമുക്ക് പോഷകാഹാരം തരുന്നത്. നിനക്കറിയുമോ, പ്രസവത്തോടെ പൊക്കിൾകൊടി മുറിച്ചു മാറ്റപ്പെടും; അതോടെ തീർന്നു ഭക്ഷണം. അതുകൊണ്ട് പ്രസവത്തോടെ ജീവിതവും തീർന്നു. പൊക്കിൾകൊടി യാവട്ടെ വളരെ ചെറുതുമാണ്".

"പ്രസവത്തിനു ശേഷം കുറെ കാര്യങ്ങൾ ഉണ്ടെന്ന് ആണ് എന്റെ ധാരണ. ഈ ഗർഭപാത്രത്തിനുള്ളിൽ ഇപ്പോൾ ഉള്ളതിനേക്കാൾ വ്യത്യസ്തമായ ഒന്നായിരിക്കും ആ ജീവിതം".

"പ്രസവിച്ചു പോയവർ ആരും ഇന്നുവരെ തിരിച്ചു വന്നിട്ടില്ല. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ അവസാനം പ്രസവം ആണ്. അതുകഴിഞ്ഞാൽ പിന്നെ ഒന്നുമില്ല. ഉള്ളത് ഇരുട്ടും ആകുലതയും മാത്രം. അത് നമ്മെ ഒന്നിനും സഹായിക്കുകയും ഇല്ല". 

"എന്തോ... എനിക്കറിയില്ല... പക്ഷേ എനിക്ക് തോന്നുന്നു.. പ്രസവത്തിനു ശേഷം നമ്മൾ തീർച്ചയായും നമ്മുടെ അമ്മയെ കാണും അമ്മ നമ്മളെ പൊന്നുപോലെ സ്നേഹിക്കുകയും ചെയ്യും".

"അമ്മയോ...? നീ അമ്മയിലും വിശ്വസിക്കുന്നുണ്ടോ? എങ്കിൽ നീ പറ, അവരിപ്പോൾ എവിടെയാണ്?"

"അമ്മ എല്ലാമാണ്, നമുക്ക് ചുറ്റിലും അവളുണ്ട്. നാം ഇപ്പോൾ ജീവിക്കുന്നത് അമ്മയിലാണ്. അവൾ ഇല്ലാതെ നമ്മുടെ ഈ ലോകം പോലും ഉണ്ടായിരിക്കില്ല". 

"ഓ... നീ പുകഴ്ത്തി പറയുന്ന ഈ അമ്മയെ ഞാൻ ഒരിടത്തും കാണുന്നില്ലല്ലോ ".

"ചിലപ്പോൾ നീ നിശ്ശബ്ദതയിലായിരിക്കുമ്പോൾ നിനക്കമ്മയെ കേൾക്കാൻ കഴിയും.. നിനക്കമ്മയെ മനസ്സിലാക്കാനും കഴിയും... പ്രസവശേഷം ഒരു ജീവിതമുണ്ട്.. അതാണ്‌ യഥാർത്ഥ ജീവിതം... അതിനായി നമ്മെ ഒരുക്കി എടുക്കുന്നതിന് ആണ് നാം ഇവിടെ ഈ ഗർഭ പാത്രത്തിൽ ആയിരിക്കുന്നത്".

"എന്തോ.... എനിക്കറിയില്ല!!!!"

Wednesday, April 3, 2013

ഏകാന്ത പഥികന്‍


ആ ഇടവഴിയില്‍ ആരുമില്ലായിരുന്നു
വൈകുന്നേരവും അതിന്‍റെ മഞ്ഞച്ച നിഴലുമല്ലാതെ 
ഏകനായി ഞാന്‍ നടന്നു 
ആ ഇടവഴിപോലെയായിരുന്നു എന്‍റെ മനസ്സും 
അതിലും ഒന്നുമില്ലായിരുന്നു 
കുറെ അഹങ്കാരവും അതിന്‍റെ മഞ്ഞച്ച നിഴലുമല്ലാതെ