Tuesday, November 29, 2016

Misericordia et Misera: a Summary

As the Year of Mercy ended, Pope Francis signed an apostolic letter imploring us to continue being merciful, called Misericordia et Misera. The title can be translated as "Mercy and Misery". St. Augustine used this expression to explain the episode of the Gospel in which people wanted to stone an adulterous woman and Jesus forgives her. This letter continues the key themes of Pope Francis, especially that of Mercy.
Pope introduces his theme in the first paragraph: “Mercy cannot become a mere parenthesis in the life of the Church; it constitutes her very existence, through which the profound truths of the Gospel are made manifest and tangible.  Everything is revealed in mercy; everything is resolved in the merciful love of the Father” (MM 1). “Forgiveness is the most visible sign of the Father’s love, which Jesus sought to reveal by his entire life.  Every page of the Gospel is marked by this imperative of a love that loves to the point of forgiveness” (MM 2). From this Francis draws the fact that “none of us has the right to make forgiveness conditional”. For this to be understood well, two distinctions are helpful: first, God puts some limits on forgiveness which we must respect as absolution is not given if someone firmly intends to commit the sin again they are confessing; second, forgiving does not imply giving free reign as an abused woman might forgive her ex-husband yet file a restraining order against him.
“Mercy gives rise to joy, because our hearts are opened to the hope of a new life.” To a technological and sad culture, the Pope offers an antidote: “All who put aside sadness and put on joy will live in God” (MM 3). Pope Francis suggests “pastoral conversion” which is “shaped daily by the renewing force of mercy” (MM 5) as part of the new evangelization. The footnote explains that “pastoral conversion” is a conversion of the Church’s ministry to more openness and outreach.
Pope Francis says, “We are called to celebrate mercy,” and proposes with four ways to do this.
First, “From the beginning to the end of the Eucharistic celebration, mercy constantly appears in the dialogue between the assembly at prayer and the heart of the Father” (MM 5)
Second, “Hearing the word of God” celebrates mercy because, “In the biblical readings, we retrace the history of our salvation through the proclamation of God’s tireless work of mercy” (MM 6)
Third, “The Bible is the great story of the marvels of God’s mercy” (MM 7). In this context he suggests a “Bible Sunday” every year without further details.
Fourth, “The celebration of mercy takes place in a very particular way in the Sacrament of Penance and Reconciliation.” Here, “God shows us the way to turn back to him and invites us to experience his closeness anew” (MM 8)
Pope also lists the attributes a priest should have in hearing confessions: “I ask you to be welcoming to all, witnesses of fatherly love whatever the gravity of the sin involved, attentive in helping penitents to reflect on the evil they have done, clear in presenting moral principles, willing to walk patiently beside the faithful on their penitential journey, far-sighted in discerning individual cases and generous in dispensing God’s forgiveness” (MM 10). “No law or precept can prevent God from once more embracing the son who returns to him, admitting that he has done wrong but intending to start his life anew”. (MM 11)
Paragraph 12 extends two dispensations:
First, all priests can forgive the sin of abortion. "Given this need, lest any obstacle arise between the request for reconciliation and God’s forgiveness, I henceforth grant to all priests, in virtue of their ministry, the faculty to absolve those who have committed the sin of procured abortion. The provision I had made in this regard, limited to the duration of the Extraordinary Holy Year, is hereby extended, notwithstanding anything to the contrary". But at the same time he wants to restate firmly that abortion is a grave sin, since it puts an end to an innocent life. In the same way, however, he states that there is no sin that God’s mercy cannot reach and wipe away when it finds a repentant heart seeking to be reconciled with the Father. He exhorts every priest, therefore, be a guide, support and comfort to penitents on their journey of special reconciliation.
The second disposition is extended faculties for confession to the priests of the Society of St. Pius X until further provisions are made.
Pope Francis encourages the mercy of consolation where words of hope reach those in pain. We might suffer pain, “yet God is never far from us at these moments of sadness and trouble” (MM 13). Mercy is interpersonal: “It is an encounter between two hearts: the heart of God who comes to meet us and a human heart.  The latter is warmed and healed by the former” (MM 16).
“The social character of mercy demands that we not simply stand by and do nothing.  It requires us to banish indifference and hypocrisy” (MM 19). He calls for “a culture of mercy” - like John Paul II called for “a culture of life” - which is “based on the rediscovery of encounter with others, a culture in which no one looks at another with indifference or turns away from the suffering of our brothers and sisters.  The works of mercy are ‘handcrafted’, in the sense that none of them is alike” (MM 20). As a conclusion to the Year of Mercy, Francis tells us, “the Jubilee now ends and the Holy Door is closed.  But the door of mercy of our heart continues to remain wide open” (MM 16).

Friday, July 15, 2016

ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍

Here is my article on Environmental Movements in India, published in 
Paristhithi Daivashasthrathinu Oru Samakalika Bhaashyam
Scaria Kanyakonil - Dominic Vechoor (eds), OIRSI Publications, 
Kottayam, 2016.











Sunday, June 19, 2016

കൊടുമുടിയോളം ഭൂതകാല കുളിര്‍


ഇന്ന് ജൂണ്‍ പത്തൊന്‍പത്‌, വായന ദിനം. കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ സ്ഥാപകനായ പി.എന്‍. പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. 

ഇന്നലെയും ഇന്നുമായി വായിച്ചുകൊണ്ടിരുന്നത് ദീപ നിശാന്തിന്‍റെ 'കുന്നോളമുണ്ടല്ലോ ഭൂതകാല കുളിര്‍' ആണ്. പുസ്തകം പുറത്തിറങ്ങിയ നാള്‍ മുതല്‍ ആഗ്രഹിച്ചെങ്കിലും ഇത്തവണ നാട്ടില്‍ പോയപ്പോഴാണ് ഭൂതകാല കുളിരിന്‍റെ ഒരു കോപ്പി കിട്ടുന്നത്. ചുള്ളിക്കാടിന്റെ ചിദംബരസ്മരണയ്ക്കുശേഷം ഇത്ര ആവേശത്തോടെ വേറെ ഒരു ഓര്‍മ്മകുറിപ്പുകളും വായിച്ചിട്ടില്ല. കെ. രേഖ ആമുഖത്തില്‍ പറഞ്ഞത് എത്ര ശരിയാണ്... എനിക്കും അത്ഭുതം തോന്നി ‘ഇത് എന്‍റെ ബാല്യ കൗമാരങ്ങളാണല്ലോ’.

ഒരുദാഹരണം പറയാം.. ('ചില അൺ പാർലമെന്ററി വാക്കുകൾ' വായിച്ചപ്പോള്‍ ഓര്‍മ്മയില്‍ വന്നത്) ബാല്യത്തില്‍ ക്രിക്കറ്റ് കളിക്കാന്‍ കൂടെ കൂടുന്ന ചേട്ടന്മാരില്‍ നിന്ന് പഠിച്ച ഒരു വാക്കായിരുന്നു ‘നായിന്‍റെ മോനേ’. നാലിലോ അഞ്ചിലോ പഠിക്കുന്ന സമയം. ഒരുവൈകുന്നേരം. ഞാന്‍ തിണ്ണയുടെ വരമ്പില്‍ ഇരുന്ന് പഠിക്കുകയാണ്. അമ്മ മുറ്റത്ത്‌ അയല്‍വക്കത്തെ ചേച്ചിയുമായി എന്തോ സംസാരിച്ചു നില്‍ക്കുന്നു... പെട്ടന്ന്, ഞങ്ങളുടെ വീട്ടിലെ പൂവന്‍ കോഴി തിണ്ണയിലേക്ക് കയറി എന്‍റെ പുസ്തക കെട്ടിനു മുകളില്‍ കാഷ്ടിച്ചു. ഞാന്‍ ദേഷ്യത്തോടെ കോഴിയെ ഓടിച്ചു കൊണ്ട് ആക്രോശിച്ചു... “നായിന്‍റെ മോനേ”. ഇത് കേട്ട അമ്മ എന്നെ തിരിഞ്ഞൊന്നു നോക്കി. മുറ്റത്ത്‌ നിന്നിരുന്ന ഒരു മരത്തിന്‍റെ കമ്പും ഒടിച്ചുകൊണ്ട് എന്‍റെ നേരെ പാഞ്ഞടുത്തു. പിന്നെ സംഭവിച്ചത് ഞാന്‍ പറയണ്ടല്ലോ. 

ശരിക്കും, കുന്നോളമല്ല ഒരു കൊടുമുടിയോളം, ഭൂതകാല കുളിര്‍ സമ്മാനിച്ചു ഈ ഭൂതകാലകുളിര്‍... 
നന്ദി ദീപ ടീച്ചര്‍ ഈ വായനാനുഭവം സമ്മാനിച്ചതിന്.

Saturday, March 26, 2016

Let us be Messengers of Divine Mercy

After the fifty days of preparation, fasting, abstinence and prayer, we now are entering into the joy of the resurrection of our Lord Jesus Christ. Jesus Christ did rise from the dead! The Apostle Paul testifies to that great event in 1 Cor 15:3-4: “Christ died for our sins, he was buried, and he rose again on the third day in accordance with the Scriptures”. The resurrection of Jesus Christ is the central truth of the Christian faith. We rejoice that ‘Christ is risen’. St. Paul writes: “And if Christ has not been raised, our proclamation has been in vain and so is your faith” (1 Cor 15: 14). The Easter joy of this year has a speciality. In this Extraordinary Jubilee Year of Mercy declared by Pope Francis, the celebration of Easter becomes more momentous because at Easter we celebrate the summit of God’s mercy being manifested through His son Jesus to the humanity. This year, the Church focuses on several points which require special attention to enable the celebration of Easter to be for all believers a true moment of encounter with the mercy of God.
As Pope Francis reflects in the papal bull Misericordiae Vultus, Jesus Christ is the face of the Father’s mercy. These words of the Pope might well sum up the mystery of the Christian faith. The great mercy of God is shown to us in a perfect manner in God, giving His beloved Son to die on the cross for our sins. The New Testament presents Jesus Christ as the ultimate manifestation of God’s mercy, in whom we can see the mercy of God in a much brighter light. Jesus not only proclaimed the message of his Father’s mercy, he lived it himself. What Jesus proclaimed, he also lived. He was moved by compassion when he met a leper (Mk 1:41) or encountered the sorrow of a mother who had lost her only son (Lk 7:13). He had compassion for many who were sick (Mt 14: 14) and for the people who were hungry (Mt 15: 32). Mercy has become living and visible in Jesus, reaching its culmination in him through his death and resurrection. Easter is a time to constantly contemplate on the mystery of mercy of God.
The message of divine mercy is neither a theory that is alien to praxis and world realities, nor does it stop at the level of mere sentimental expressions of pity. Jesus teaches us to be merciful like the Father (Lk 6: 36). In the Sermon on the Mount, he declares the merciful blessed (Mt 5: 7). Therefore, the message of divine mercy must reflect on the life of every Christian. As Pope Francis reminds, mercy is the very foundation of the Church’s life. The Church’s very credibility is seen in how she shows compassionate and merciful love. We become true Christians only to the extent to which we are able to show the merciful face of Jesus through our life.


Let me remind you of an incident. There was a huge earthquake in one of the villages of Italy many years back. Due to the earthquake, the whole village was devastated, including the beautiful parish church which was situated at the centre of the village. The villagers were scattered. After some years, they came back to the devastated home village and they wanted to revive their life there. The first thing they wanted to rebuild in the village was their parish church. While clearing the area, among the ruins of the church, they have found the broken pieces of the beautiful statue of the Sacred Heart of Jesus, which was placed at the altar of the old church. They could not throw it away with the other things, because that statue was so dear to their heart. After the renovation of the church, they have placed it in an important part of the church and at the bottom they have written these verses: I have no eyes, I need your eyes to see; I have no ears, I need your ears to hear; I have no mouth, I need your mouth to speak; I have no hands, I need your hands to work; I have no legs, I need your legs to walk; I have no heart, I need your heart to love.
Yes, it is our turn to give Jesus our life to continue the works of mercy in today’s world. This is the message of Easter. We have a lot of examples around the world of saintly people who have dedicated their life for Jesus so that the merciful works of Jesus may be continued through their life in the present world. Blessed Mother Theresa and St. Damien are such people in whom people could experience the same mercy and compassion of Jesus. In the world today, sad to say, we must admit that the practice of mercy is waning. However, without a witness to mercy, life becomes fruitless and sterile, as if sequestered in a barren desert. The time has come for us to take up the joyful call to mercy once more. It is time to return to the basics and to bear the weaknesses and struggles of our brothers and sisters. Mercy is the force that reawakens us to new life and instils in us the courage to look to the future with hope. Easter time is an invitation to be born again in the resurrected Christ and be true messengers of God’s mercy!


“According to his great mercy, he has caused us to be born again to a living hope through the resurrection of Jesus Christ from the dead.” (1 Pet 1:3).

Article published in the magazine Pratheekshayude Poomottukal, Easter issue 2016.

Saturday, February 6, 2016

കരുണയുടെ വിശുദ്ധ വർഷത്തിൽ ഇതാ നോമ്പ് കാലം

ഒരു നോമ്പ് കാലം കൂടി വരികയാണ്. ഈ വർഷത്തെ നോമ്പു കാലത്തിന് ഒരു വലിയ പ്രത്യേകത കൂടി ഉണ്ട്: "ദൈവ പിതാവിനെപ്പോലെ നിങ്ങൾ കരുണയുള്ളവർ ആയിരിക്കുവിൻ" എന്ന ആഹ്വാനത്തോടെ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച കരുണയുടെ വിശുദ്ധ വർഷത്തിലൂടെ നാം കടന്നു പോവുകയാണ്. അതു കൊണ്ട് തന്നെ ഈ നോമ്പുകാലത്തെ കരുണയുടെ സന്ദേശവുമായി ചേർത്തു വായിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്.
നോമ്പ് കാലം യേശുവിന്റെ പീഡാനുഭവ, കുരിശുമരണ ഉത്ഥാന രഹസ്യങ്ങളെ പ്രത്യേകമായി നാം ഓര്‍ക്കുകയും നമ്മുടെ പ്രാര്‍ത്ഥനകളോട് – ജീവിതത്തോടു തന്നെ – ഈ രക്ഷാകര രഹസ്യങ്ങളെ ചേര്‍ത്ത് വയ്ക്കുകയും ചെയ്യുന്ന സമയമാണ്. ഈ രക്ഷാകര രഹസ്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ദൈവത്തിന്‍റെ അനന്തമായ കാരുണ്യമല്ലാതെ മറ്റൊന്നുമല്ല. കരുണയുടെ വിശുദ്ധ വര്‍ഷ പ്രഖ്യാപനത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കിയ ‘കരുണയുടെ മുഖം’ (മിസെരികൊര്‍ദിയെ വുള്‍തുസ്) എന്ന ലേഖനം ആരംഭിക്കുന്നത് തന്നെ ദൈവത്തിന്‍റെ ഈ അനന്ത കാരുണ്യത്തെ ഓര്‍മിപ്പിച്ചു കൊണ്ടാണ്. കരുണയില്‍ സമ്പന്നനായ ദൈവപിതാവിന്‍റെ കരുണയുടെ മുഖമാണ് യേശുവിന്‍റെ രക്ഷാകര രഹസ്യങ്ങളിലൂടെ ഈ ലോകത്തില്‍ പ്രകടിതമായത്. 
പഴയ നിയമം പിതാവായ ദൈവത്തെ അവതരിപ്പിക്കുന്നത്‌ കരുണാമയനായ പിതാവായിട്ടാണ്. താന്‍ സ്നേഹപൂര്‍വ്വം തിരഞ്ഞെടുത്ത ഇസ്രയേല്‍ ജനത പല തവണ തനിക്കെതിരായി തിരിഞ്ഞപ്പോഴും തളരാതെ പിന്നാലെ ചെന്ന് തന്‍റെ സ്നേഹത്തിലേക്ക് അവരെ ചേര്‍ത്ത് നിര്‍ത്തുന്ന ദൈവ കാരുണ്യത്തിന്റെ എത്രയെത്ര ഉദാഹരണങ്ങളാണ് പഴയ നിയമം നമുക്ക് കാണിച്ച് തരിക. ദൈവത്തിന്‍റെ ഈ വലിയ കാരുണ്യത്തിന്റെ സംഗീതമാണ് നൂറ്റി മൂന്നാം സങ്കീര്‍ത്തനത്തില്‍ നാം വായിക്കുന്നത്. “കര്‍ത്താവ്‌ ആര്‍ദ്ര ഹൃദയനും കാരുണ്യവാനുമാണ്; ക്ഷമാശീലനും സ്നേഹ നിധിയുമാണ്” (സങ്കീ. 103:8). പരിശുദ്ധ കന്യാമറിയം തന്‍റെ സ്തോത്ര ഗീതത്തിലും ഓര്‍മ്മിച്ചത് ഈ വലിയ കാരുണ്യം തന്നെയാണ്: “തന്‍റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്‍റെ ദാസനായ ഇസ്രയേലിനെ സഹായിച്ചു” (ലൂക്കാ 1:54).
ഈ വലിയ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും മൂര്‍ത്തീ രൂപമായിരുന്നു യേശുവില്‍ തെളിഞ്ഞു കണ്ടത്. രോഗികളോടും ആകുലരോടും കഷ്ടത അനുഭവിക്കുന്നവരോടും വിശക്കുന്നവരോടും അനുകമ്പ കാണിക്കുന്ന തായിരുന്നു അവിടുത്തെ സുവിശേഷം. രോഗികളെ സുഖപ്പെടുത്തിയപ്പോഴും, തന്‍റെ മുന്നിലിരുന്ന വിശക്കുന്ന ജനങ്ങളെ സംതൃപ്തരാക്കിയപ്പോഴും, കഷ്ടപ്പെടുന്നവരും ഭാരം വഹിക്കുന്നവരും അവിടുത്തെ അടുക്കലേക്ക്‌ ചെല്ലാന്‍ ആഹ്വാനം ചെയ്തപ്പോഴും ഈ കരുണയുടെ മുഖമായിരുന്നു നാം തെളിഞ്ഞു കണ്ടത്.
യോഹന്നാന്‍റെ സുവിശേഷം എട്ടാം അധ്യായത്തില്‍ ഹൃദയ സ്പര്‍ശിയായ ഒരു രംഗമുണ്ട്. യേശുവിനെ പറ്റിയുള്ള സിനിമകളിലൊക്കെ ഈ രംഗം നമ്മുടെ കണ്ണു നനയിക്കാറുണ്ട്. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ യഹൂദ പ്രമാണിമാര്‍ കല്ലെറിഞ്ഞു കൊല്ലാനായി യേശുവിന്‍റെ അരികില്‍ കൊണ്ട് വരുന്ന രംഗമാണ് അത്. ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാന്‍ ക്രൌര്യത്തോടെ നില്‍ക്കുന്ന ഒരു കൂട്ടം ജനങ്ങളുടെ ഇടയില്‍ നിന്ന് അവളെ രക്ഷിച്ച് അവളുടെ മുഖത്ത് നോക്കി ശാന്തതയോടെ അവിടുന്ന് പറഞ്ഞു: “മകളേ നീ സമാധാനത്തോടെ പോവുക, ഇനി മേലില്‍ പാപം ചെയ്യരുത്” (യോഹ. 8: 14). അവിടുന്ന് നമുക്ക് കാണിച്ചു തരുന്ന മാതൃക കാരുണ്യത്തിന്റെ മാതൃകയാണ്. അതുകൊണ്ട് തന്നെ കരുണയുടെ വിശുദ്ധ വര്‍ഷത്തിലെ ഈ നോമ്പാചരണം കാരുണ്യ പ്രവര്‍ത്തികള്‍ കൊണ്ട് സമ്പന്നമാവണം.
നോമ്പുകാല ചൈതന്യത്തെപ്പറ്റി ഏശയ്യാ പ്രവാചകനിലൂടെ ദൈവം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് വളരെ ശ്രദ്ധേയമാണ്: “ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും, നുകത്തിന്റെ കയറുകള്‍ അഴിക്കുകയും, മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം. വിശക്കുന്നവനുമായി ആഹാരം പങ്കു വയ്ക്കുകയും, ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും, നഗ്നനെ ഉടുപ്പിക്കുകയും ചെയ്യുന്നതല്ലേ അത്” (ഏശ 58: 6–7). അതെ, നോമ്പുകാലം ഫലവത്തായി തീരുന്നത് നാം കരുണയുള്ളവരായി തീരുമ്പോള്‍ മാത്രമാണ്. ഉപവാസവും പ്രാര്‍ഥനകളുമൊക്കെ അര്‍ത്ഥവത്താകുന്നത് നാം പങ്കു വയ്ക്കുമ്പോള്‍ മാത്രമാണ്.
കരുണയുടെ വിശുദ്ധ വര്‍ഷത്തിലെ ഈ നോമ്പുകാലാചരണം മനസ്സില്‍ കരുണ നിറയ്ക്കാന്‍ ഉതകുന്നതാവട്ടെ. ഹൃദയത്തില്‍ കരുണയുള്ളവന് മറ്റുള്ളവരുടെ നോവുകള്‍ കണ്ടിട്ട് മുഖം തിരിച്ചു പോകാനാവില്ല; വിശക്കുന്നവര്‍ ചുറ്റുമുള്ളപ്പോള്‍ അവനുമായി പങ്കു വയ്ക്കാതെ മന:സമാധാനത്തോടെ വിഭവ സമൃദ്ധമായ മേശക്കു മുമ്പില്‍ ഇരിക്കാനാവില്ല; തല ചായ്ക്കാന്‍ കൂരയില്ലാത്തവന്‍ അയല്പക്കത്തുള്ളപ്പോള്‍ സമാധാനത്തോടെ കിടന്നുറങ്ങാന്‍ ആവില്ല; കരയുന്നവര്‍ ചുറ്റുമുള്ളപ്പോള്‍ അവന്‍റെ കണ്ണീര്‍ തുടയ്ക്കാതെ ഉള്ളു തുറന്നു ചിരിക്കാനുമാവില്ല. ദേവാലയത്തില്‍ ചെമ്പു തുട്ടുകള്‍ നിക്ഷേപിച്ച വിധവയെ പറ്റി സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ട്. സ്വര്‍ണത്തേക്കാള്‍, വെള്ളിയെക്കാള്‍ ഈ നാണയത്തുട്ടുകള്‍ക്ക് വിലയുണ്ടായത് എന്തുകൊണ്ടാണ്? ആ വിധവ തന്‍റെ ഇല്ലായ്മയില്‍ നിന്ന് പങ്കുവയ്ക്കാന്‍ മനസ്സുകാണിച്ചതു കൊണ്ടാണത്. ധാരാളിത്തത്തില്‍ നിന്നല്ല, മറിച്ച് ഇല്ലായ്മ യില്‍ നിന്ന് പങ്കു വയ്ക്കുമ്പോഴാണ്‌ ആ പങ്കുവയ്ക്കലിന് കൂടുതല്‍ മാധുര്യമുണ്ടാവുക; ദൈവ സന്നിധിയില്‍ കൂടുതല്‍ വിലയുണ്ടാവുക. ഈ കരുണയുടെ വിശുദ്ധ വര്‍ഷത്തിലെ നോമ്പുകാലത്തില്‍ വേദനിക്കുന്ന സഹോദരങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ നമുക്കാവില്ല; അവനുമായി പങ്കു വയ്ക്കാതിരിക്കാന്‍ നമുക്കാവില്ല. ദൈവത്തിന്‍റെ കരുണ നമ്മിലൂടെ ഒഴുകപ്പെടുന്നതില്‍ തടസങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ. ഈ നോമ്പുകാലം കരുണ നിറഞ്ഞതാകട്ടെ.

 (കരുവാരുകുണ്ട് ഹോളി ഫാമിലി ഇടവക ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്)